കണ്ണില്ലാത്ത ക്രൂരത! മഹാരാഷ്ട്രയിൽ നാലുവയസുകാരിയെ പീഡിപ്പിച്ച 19-കാരൻ അറസ്റ്റിൽ

rape

മഹാരാഷ്ട്രയിൽ നാലുവയസുകാരിയെ പീഡിപ്പിച്ച 19-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാൽഘറിലാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

ALSO READ: ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം; കൊല്ലത്ത് വീട്ടമ്മയില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയില്‍

കഴിഞ്ഞ ദിവസം കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയപ്പോഴായിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ കൂട്ടിയുടെ മുത്തശ്ശനും മുത്തശ്ശിയും വീട്ടിലുണ്ടായിരുന്നു. എങ്കിലും ഈ സംഭവങ്ങൾ ഇവർ അറിഞ്ഞില്ല.പിറ്റേന്ന് കുട്ടി അമ്മയോട് വിവരം പറയുമ്പോഴാണ് കുടുംബം ഇക്കാര്യം അറിയുന്നത്. തുടർന്ന് ഇവർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ALSO READ: തുടർകഥയായി ലഹരിവേട്ട; ഹൈദരാബാദിൽ നിന്നും സിന്തറ്റിക് മയക്കുമരുന്നു നിർമ്മാണ ശാലയും രാസവസ്തുക്കളും കണ്ടെത്തി

ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 64 അടക്കം ചുമത്തിയാണ് പൊലീസ് പ്രതിയുടെ അറസ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ പ്രതിക്ക് പരമാവധി ശിക്ഷ നൽകണം എന്നാവശ്യപ്പെട്ട് ജവഹർ, മൊഘാഡാ തുടങ്ങിയ ഇടങ്ങളിൽ ചില രാഷ്ട്രീയ പാർട്ടികളൂം സാമൂഹിക പ്രവർത്തകരും പ്രതിഷേധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News