വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ ഒരു കോടിയോളം രൂപ തട്ടിയെടുത്തയാളെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു

വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ വടകര സ്വദേശിയുടെ ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാളെ സൈബർ ക്രൈം പൊലീസ് ഇൻസ്പക്ടർ രാജേഷ് കുമാർ സി. ആർ അറസ്റ്റ് ചെയ്തു. കാസർഗോഡ് ഉപ്പള സ്വദേശിയായ പെരുവോഡി ഹൗസ് മുഹമ്മദ് ഇൻഷാദ് എന്നയാളാണ് അറസ്റ്റിലായത്. പരാതിക്കാരനെ www.fortifiedtrade.co എന്ന വെബ്സൈറ്റ് വഴി മികച്ച ലാഭവിഹിതം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓൺലൈൻ ട്രേഡിംഗ് ചെയ്യിപ്പിച്ച് ഒരു കോടിയോളം രൂപ തട്ടിയതിൽ മുഖ്യ പ്രതികളിൽ ഒരാളാണ് മുഹമ്മദ് ഇൻഷാദ്.

also read: പത്തനംതിട്ട പീഡനക്കേസ്: അറസ്റ്റിലായവരുടെ എണ്ണം 39 ആയി; ഇന്നു തന്നെ ബാക്കി പ്രതികളെ കസ്റ്റഡിയിലെടുത്തേക്കും

പ്രതിയുടെ ഇമെയിൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. വിദേശത്ത് ഒളിവൽ കടന്നുകളഞ്ഞ പ്രതിയെ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് മംഗലാപുരം ബജ്‌പേ വിമാനത്താവളത്തിൽ എത്തിയ പ്രതിയെ തടഞ്ഞു വെക്കുകയായിരുന്നു. ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കൊയിലാണ്ടി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അന്വേഷ്ണ സംഘത്തിൽ എസ്.ഐ. അബ്ദുൽ ജലീൽ കെ എസ്.സി.പി.ഒ വിജൂ കെ.എം, സി.പി.ഒ. മാരായ അബ്ദുൾ സമദ്, ശരത്ത് ചന്ദ്രൻ, ശ്രീനേഷ് എം എന്നിവരും ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News