പയ്യാമ്പലത്തെ സ്‌മൃതി കുടീരങ്ങൾ വികൃതമാക്കിയ സംഭവം; പ്രതി അറസ്റ്റിൽ

കണ്ണൂർ പയ്യാമ്പലത്ത് സ്‌മൃതി കുടീരങ്ങൾ വികൃതമാക്കിയ പ്രതി അറസ്റ്റിൽ. കണ്ണൂർ ചാല സ്വദേശി ഷാജി അണയാട്ട് ആണ് അറസ്റ്റിലായത്.

ALSO READ: പരസ്പരം വിശ്വാസമല്ല വിദ്വേഷം പകർത്തുകയാണ് സംഘപരിവാർ ലക്ഷ്യം, പക്ഷേ നമ്മുടെ നാട് വ്യത്യസ്തമാണ്: മുഖ്യമന്ത്രി

പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്തൂപം രാസവസ്തു ഒഴിച്ച് ആണ് വികൃതമാക്കിയത്. അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരത്തില്‍ സ്ഥാപിച്ച ഫോട്ടോയിലും ചടയന്‍ ഗോവിന്ദന്‍, ഇ.കെ. നായനാര്‍. ഒ. ഭരതന്‍ എന്നിവരുടെ സ്മൃതികുടീരത്തിലുമാണ് രാസവസ്തു ഒഴിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് സ്മൃതി കുടീരങ്ങളിലെ ഫോട്ടോകള്‍ വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്.ബിജെപി, കോണ്‍ഗ്രസ് നേതാക്കളുടേയും മറ്റ് സാംസ്‌കാരിക നായകരുടെയും സ്തൂപങ്ങള്‍ ഇതേ സ്ഥലത്തുണ്ട്. എന്നാല്‍, ഇവയൊന്നും വികൃതമാക്കിയിട്ടില്ല.

ALSO READ: ഇലക്ടറൽ ബോണ്ട് നരേന്ദ്രമോദി ഗവൺമെൻറ് നടത്തിയ തീവെട്ടി കൊള്ള, ഒരു പങ്ക് കോൺഗ്രസിനും ലഭിച്ചു: എം എ ബേബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News