അയോധ്യയിലെ രാമക്ഷേത്ര സമുച്ചയത്തിന്റെ വിഡിയോ ക്യാമറയില്‍ പകര്‍ത്തിയ ഛത്തീസ്ഗഢ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ബൈക്കിലെത്തിയ യുവാവ് ഹെല്‍മറ്റില്‍ ഘടിപ്പിച്ച കാമറയില്‍ വീഡിയോ പകര്‍ത്തുന്നതിനിടെയാണ് പിടിയിലായത്.ഛത്തീസ്ഗഡിലെ സാരംഗഡ് ജില്ലക്കാരനായ ഭാനു പട്ടേലാണ് പിടിയിലായത്.
ALSO READ :ചായ നല്‍കാന്‍ താമസിച്ചു; ഭാര്യയെ വെട്ടിവീഴ്ത്തി ഭര്‍ത്താവ്; കൊലപാതകം പൊലീസിനെ അറിയിച്ച് മകന്‍
രാമക്ഷേത്രത്തിന്റെ പത്താം നമ്പര്‍ ഗേറ്റിന് സമീപം ക്യാമറ ഘടിപ്പിച്ച ഹെല്‍മറ്റ് ധരിച്ച് യുവാവിനെ കണ്ട നാട്ടുകാര്‍ ഉടന്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. രാമക്ഷേത്ര പരിസരത്ത് അനുമതിയില്ലാതെ ഫോട്ടോയെടുക്കുന്നതിനും വിഡിയോ പകര്‍ത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. രാം ജന്മഭൂമി പൊലീസ് സ്റ്റേഷനില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ യുവാവിനെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറയുന്നു.
ALSO READ :‘നേരിന്’ തിരിച്ചടി; റിലീസ് തടയണമെന്ന ഹര്‍ജിയില്‍ കോടതി നോട്ടീസ്
ഡിജിറ്റല്‍ ഭൂപടങ്ങള്‍ തയ്യാറാക്കുന്ന ‘മാപ് മൈ ഇന്ത്യ’ എന്ന സ്വകാര്യ കമ്പനിയിലാണ് ഭാനു ജോലി ചെയ്യുന്നത്. ക്ഷേത്ര പരിസരത്ത് സമീപം സര്‍വേ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാനു ഡിസംബര്‍ 15ന് ഡിവിഷണല്‍ കമ്മീഷണറുടെ ഓഫിസില്‍ അപേക്ഷ നല്‍കിയിരുന്നു,എന്നാല്‍ അപേക്ഷയില്‍ തീര്‍പ്പായിരുന്നില്ലെന്നും ഭാനുവില്‍ നിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here