ബസ് യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട കൊല്ലമുള വെണ്‍കുറിഞ്ഞി ഭാഗത്ത് സത്യവിലാസം വീട്ടില്‍ 41 വയസുള്ള സുരേഷ് സമിത്രം എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരത്ത് നിന്നും വൈറ്റിലയിലേക്ക് കാഞ്ഞിരപ്പള്ളി വഴി പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ബസിൽ വെച്ച് യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു യുവാവ്. യുവതിയുടെ പരാതിയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
ALSO READ: ലോക്‌സഭയില്‍ നിന്നും പുറത്താക്കിയ സംഭവം; മഹുവ മൊയ്ത്രയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here