ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട്
ഒരാൾ കസ്റ്റഡിയിൽ.കുട്ടിയുടെ അച്ഛൻറെ മൊഴി ഇന്ന് അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തും.ഇന്ന് കൊല്ലം റൂറൽ എസ് പി ഓഫീസിൽ ഹാജരാക്കാൻ അച്ഛൻ റെജിക്ക് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ALSO READ: എയര്‍ ഇന്ത്യയില്‍ ചോര്‍ച്ച; നനഞ്ഞു യാത്രക്കാർ; പ്രതികരിക്കാതെ അധികൃതർ

പത്തനംതിട്ടയിൽ രജി താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് മൊബൈൽ ഫോൺ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. ഒ ഇ ടി പരീക്ഷയുമായി ബന്ധപ്പെട്ട സംഘങ്ങളെ കുറിച്ചുള്ള കൂടുതൽ കണ്ടെത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.അതേസമയം ഓയൂരിൽ നിന്ന് പ്രതികൾ കുട്ടിയുമായി സഞ്ചരിക്കുന്ന കൂടുതൽ സി സി ടി വി ദ്യശ്യങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു.

ALSO READ: സ്വന്തം കെട്ടിടം വേണമെന്ന്‌ സ്കൂൾ വിദ്യാർഥികൾ; ഉറപ്പ് കൊടുത്ത് മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here