തൃശൂരില്‍ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

തൃശൂർ കൊടകരയില്‍ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പുലിപ്പാറക്കുന്ന് കളപുരക്കല്‍ വീട്ടിൽ ശ്യാംകുമാറിനെയാണ് കൊടകര പൊലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ALSO READ: യൂറോ കപ്പില്‍ ക്രൊയേഷ്യയെ സമനിലയില്‍ പൂട്ടി അല്‍ബേനിയ

മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ മനക്കുളങ്ങര സ്വദേശി വിനോദിനെ ഇയാൾ കുത്തി പരിക്കേൽപ്പിച്ചത്. കുത്തേറ്റ വിനോദ് അങ്കമാലി അപ്പോളോ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രതിയുമായി നടത്തിയ തെളിവെടുപ്പിനിടെ ദേശീയ പാതയോരത്തെ ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടില്‍ നിന്നും കുത്താന്‍ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു.

ALSO READ:സൗദിയില്‍ മയക്കുമരുന്ന് വിതരണത്തിന് മേഖലയില്‍ പ്രവര്‍ത്തിച്ച ആറംഗ സംഘം അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News