ഇടുക്കിയിൽ നാട്ടുകാരുടെ മുന്നിൽവച്ച് ഭാര്യയെ ആക്രമിച്ച് മാലപൊട്ടിച്ചയാൾ അറസ്റ്റിൽ

idukki-nedunkandam

ഇടുക്കി നെടുങ്കണ്ടത്ത് ഭാര്യയെ ആക്രമിച്ച് മാലപൊട്ടിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കല്ലാര്‍ പുളിക്കല്‍ അഭിലാഷ് മൈക്കിളാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. നെടുങ്കണ്ടം കിഴക്കേക്കവലയിലാണു സംഭവം.

വഴിയരികിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ അഭിലാഷ് കാറില്‍ പിന്തുടര്‍ന്നെത്തി ഇടിച്ചിടാന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നിലത്തുവീണ യുവതിയെ ആക്രമിച്ച ശേഷം ഇയാള്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്തു കടന്നുകളയുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

Read Also: അപകടത്തിൽ പരുക്കേറ്റ് ചികിത്സക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കഞ്ചാവ് പിടികൂടി

നെടുങ്കണ്ടം എസ്‌ഐ ലിജോ പി മാണിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

News Summary: A husband who attacked his wife and broke her necklace in Nedumkandam, Idukki, has been arrested. The arrestee has been identified as Abhilash Michael of Kallar Pulikkal. The accused was produced in court and remanded. The incident took place in Nedumkandam Kizhakkekavala.

Abhilash chased the woman who was walking along the road in his car and tried to hit her. After attacking the woman who fell to the ground while trying to escape, he broke her gold necklace and fled, police said.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News