തിരുവനന്തപുരം നരുവാമൂട്ടിൽ 20 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

തിരുവനന്തപുരം നരുവാമൂട്ടിൽ 20 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. പാരൂർകുഴി, തെങ്ങറത്തലക്കൽ വീട്ടിൽ മുളകുപൊടി ഷിബു എന്ന് വിളിക്കുന്ന ഷിബു (47) വാണ് പിടിയിലായത്. ഇയാളുടെ വീട്ടിനുള്ളിൽ കുഴികുത്തി ഒളിപ്പിച്ചനിലയിൽ ആയിരുന്നു കഞ്ചാവ്. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധവി കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ സ്‌പെഷ്യൽ സ്‌കോഡ് നടത്തിയ പരിശോധനയിൽ ആണ് കഞ്ചാവ് കണ്ടെത്തിയത്.

Also Read: തിരുവനന്തപുരത്ത് മധ്യവയസ്കയുടെ മാല പൊട്ടിച്ച പ്രതി അറസ്റ്റിൽ

എച്ച് ഐ വി രോഗിയാണ് പ്രതി. രോഗിയായതിനാൽ പൊലീസ് വരില്ലന്നുള്ള ഉദ്ദേശത്തോടെ ആരുടെയോ ഏജന്റായി പ്രവർത്തിച്ച് കഞ്ചാവ് സൂക്ഷിച്ചത് എന്നാണ് പ്രാധമിക വിവരം. നരുവാമൂട് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു.

Also Read: നെറ്റ്, നീറ്റ് പരീക്ഷാ അട്ടിമറിക്കെതിരെ എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ച്; സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉൾപ്പടെ 9 പേർ റിമാൻഡിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News