കാസര്‍ഗോഡ്-മംഗലാപുരം അതിര്‍ത്തിയില്‍ 73 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കാസര്‍ഗോഡ്-മംഗലാപുരം അതിര്‍ത്തിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. 73 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കോഴിക്കോട് ഉണ്ണികുളം ഒറാന്‍കുന്ന് സ്വദേശി പി കെ ഷമീര്‍ (42) നെ യാണ് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ഹൈഡ്രോപോണിക് കഞ്ചാവും, മൊബൈല്‍ ഫോണും പിടികൂടി.

അതേസമയം മലപ്പുറം കാളികാവില്‍ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ മഞ്ചേരി കൂരാട് സ്വദേശി പിടിയിലായിരുന്നു. ബെംഗളുരുവില്‍ നിന്നാണ് കാറില്‍ എംഡിഎംഎ എത്തിച്ചത്. കാളികാവ് കറുത്തേനിയില്‍ വെച്ചാണ് എംഡിഎംഎ പിടികൂടിയത്.

പോലീസിനെ കണ്ടതോടെ കാര്‍ ഉപേക്ഷിച്ച് യുവാവ് രക്ഷപ്പെട്ടു. 25 ഗ്രാം എംഡിഎംഎയാണ് പിടികൂടിയിരുന്നത്. ഡിസംബര്‍ 30നാണ് സംഭവം. വണ്ടൂര്‍ പോലീസും നിലമ്പൂര്‍ ഡാന്‍സാഫും ചേര്‍ന്ന് പ്രതിയ്ക്കായി വലവിരിച്ചു, ഒടുവില്‍ പിടിയിലായി.

Also Read : എന്റെ സ്വഭാവം നിനക്കൊന്നും അറിയില്ല! ശമ്പളം കൂട്ടി നൽകിയില്ല, ഹെൽമറ്റ് ധരിച്ചെത്തി ഓഫിസിൽ നിന്നും 6 ലക്ഷം രൂപ കവർന്ന് യുവാവ്

കൂരാട് തെക്കുംപുറം സ്വദേശി മാഞ്ചീരി നജീബാണ് അറസ്റ്റിലായത്. വണ്ടൂര്‍ ഭാഗത്തേക്ക് മറ്റൊരു കാറില്‍ പ്രതി എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വണ്ടൂര്‍ ടൗണില്‍ പൊലീസ് കാത്തുനിന്നു. ബെംഗളുരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ച് ആവശ്യക്കാര്‍ക്ക് ചില്ലറയായി വില്‍പ്പന നടത്തുകയാണ് പതിവ്. പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.സലീം, എസ് ഐ കെ പ്രദീപ്, എഎസ്‌ഐ സാബിറ എന്നിവരുടെ നേതൃത്വത്തിലായിരുന്ന് അറസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News