കഴക്കൂട്ടത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

KAZHAKKOOTTAM MDMA ARREST

തിരുവനന്തപുരം കഴക്കൂട്ടത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ.തമ്പാനൂർ സ്വദേശി വിഷ്ണു എസ് കുമാർ (24) ആണ് പിടിയിലായത്. 10 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.

ബംഗളുരുവിൽ നിന്ന് വാങ്ങി കച്ചവടത്തിനായി കൊണ്ടുവന്ന എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്.ബംഗളുരു കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് യുവാവ് പിടിയിലായത്.

ALSO READ; റീഡിങ്ങിനൊപ്പം ബില്ലടയ്ക്കലും; കെഎസ്ഇബിയുടെ സ്പോട്ട് ബിൽ പേയ്മെൻറ് പരീക്ഷണം വൻ വിജയം

പവർ ബാങ്കിനുള്ളിൽ രണ്ടു കവറുകളിലാണ് സിന്തറ്റിക് ലഹരി ഒളിപ്പിച്ചു വച്ചിരുന്നത്.അടിപിടി കേസുകളിൽ പ്രതിയായിരുന്ന ഇയാൾ ആദ്യമാണ് ലഹരിക്കേസിൽ പിടിയിലാകുന്നത്.രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീമും തുമ്പ പൊലീസും ചേർന്നാണ് പ്രതിയെ പിടി കൂടിയത്.

ENGLISH NEWS SUMMARY: Man arrested with MDMA in Thiruvananthapuram. Vishnu S Kumar (24) from Thambanoor was arrested. 10 grams of MDMA was seized from him.The police caught the MDMA that he bought from Bengaluru and brought for trade. The young man was caught when he got off at Kazhakoottam railway station on the Bengaluru Kanyakumari Express train.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News