തൃശൂർ റെയിൽവേ സ്റ്റേഷനിൽ പെട്രോളുമായി യുവാവ് പിടിയിൽ

തൃശൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടര ലിറ്റർ പെട്രോളുമായി യുവാവ് പിടിയിൽ. ബംഗളൂരു കന്യാകുമാരി ഐലന്റ് എസ്പ്രസിൽ എത്തിയ യുവാവാണ് പിടിയിലായത്. കോട്ടയം സ്വദേശി സേവിയർ വർഗീസിനെയാണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് തൃശൂർ എത്തിയതാണ് യുവാവ്.

ട്രെയിനില്‍ വാഹനം കയറ്റി അയച്ചപ്പോള്‍ മാറ്റിയ പെട്രോളാണ് കയ്യിലുണ്ടായിരുന്നതെന്ന് യുവാവ് മൊഴി നൽകി. ട്രെയിനില്‍ വാഹനം അയക്കുമ്പോള്‍ പെട്രോള്‍ ഉണ്ടാകാന്‍ പാടില്ല. ഇതാണ് കുപ്പിയില്‍ ആക്കി സൂക്ഷിച്ചതെന്നും യുവാവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News