ടിക്കറ്റില്ലാതെ യാത്രചെയ്തതിനെ ചോദ്യംചെയ്തു; പരിശോധകനെ ആക്രമിച്ച 25കാരന് കിട്ടിയത് എട്ടിന്റെ പണി

ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യംചെയ്ത ടിക്കറ്റ് പരിശോധകനെ ആക്രമിച്ച 25-കാരന് കിട്ടിയത് എട്ടിന്റെ പണി. 2021 ഫെബ്രുവരി 18-ന് നവി മുംബൈയിലെ സീവുഡ് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് പരിശോധകന്‍ ദീപേഷിയെയാണ് ടിങ്കു ഖാന്‍ എന്ന 25കാരന്‍ ആക്രമിച്ചത്.

പ്രതിക്ക് കോടതി മൂന്നുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ക്രിമിനല്‍ ബലപ്രയോഗം, ഇന്ത്യന്‍ റെയില്‍വേ നിയമത്തിലെ വകുപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള കുറ്റങ്ങള്‍ക്കാണ് ടിങ്കു ഖാന്‍ ശിക്ഷിക്കപ്പെട്ടത്. 11,000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു.

ഔദ്യോഗിക കടമ നിര്‍വഹിക്കുന്നതില്‍നിന്ന് പൊതുസേവകനെ തടസ്സപ്പെടുത്തിയതും ബലപ്രയോഗം നടത്തിയതും മുന്‍നിര്‍ത്തിയാണ് ശിക്ഷവിധിച്ചതെന്ന് പ്രത്യേക ജഡ്ജി എ.എ. നന്ദഗോങ്കര്‍ ഉത്തരവില്‍ പറഞ്ഞു.

റെയില്‍വേ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ടിങ്കുവിനോട് ടിക്കറ്റ് കാണിക്കാന്‍ ടിക്കറ്റ് പരിശോധകന്‍ ആവശ്യപ്പെട്ടെങ്കിലും തനിക്ക് ടിക്കറ്റോ പാസോ ഇല്ലെന്ന് ടിങ്കു മറുപടി നല്‍കുകയായിരുന്നു. തുടര്‍ന്ന് ടിക്കറ്റ് പരിശോധകന്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ ടിങ്കു ആധാര്‍ കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചു.

എന്നാല്‍ ഒരു രേഖയില്‍ ടിങ്കുവെന്നും മറ്റൊന്നില്‍ റിങ്കുവെന്നുമായിരുന്നു പേര്. തുടര്‍നടപടികള്‍ക്കായി റെയില്‍വേ പോലീസിനൊപ്പം പോകാന്‍ ടിക്കറ്റ് പരിശോധകന്‍ ടിങ്കുവിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ടിങ്കു ടിക്കറ്റ് പരിശോധകന്റെ ഷര്‍ട്ടിന്റെ കോളര്‍ പിടിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News