പുതുപ്പാടിയില്‍ മയക്കുമരുന്നിന് അടിമയായ യുവാവിന്റെ വെട്ടേറ്റ് ഒരാള്‍ക്ക് ഗുരുതര പരിക്ക്

പുതുപ്പാടി അടിവാരത്ത് മയക്കുമരുന്നിന് അടിമയായ യുവാവിന്റെ വെട്ടേറ്റ് ഒരാള്‍ക്ക് ഗുരുതര പരിക്ക്. അടിവാരത്ത് ടൈലറിംഗ് ഷോപ്പില്‍ ജോലിചെയ്യുന്ന പാലക്കാട് സ്വദേശിയായ ഇസ്മായിലിനാണ് വെട്ടേറ്റത്. അടിവാരം പാറക്കല്‍ ഷാനിദ് ആണ് പ്രകോപനമില്ലാതെ അക്രമം നടത്തിയത്. കഴിഞ്ഞദിവസം രാത്രി ഒന്‍പതരയോടെ അടിവാരം അങ്ങാടിയിലായിരുന്നു സംഭവം. ഇസ്മായിലിന് അരികില്‍ എത്തിയ ഷാനിദ് കയ്യില്‍ കരുതിയിരുന്ന മുളകുപൊടി മുഖത്തേക്ക് വിതറുകയും ഒളിപ്പിച്ചുവെച്ച കത്തി ഉപയോഗിച്ച് തുരുതുരെ വെട്ടുകയും ചെയ്തത്.

ALSO READ: ആലപ്പുഴയില്‍ പൊലീസുകാരന്റെ മുത്തശ്ശിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് സ്വര്‍ണ കമ്മല്‍ കവരാന്‍ ശ്രമം, പ്രതി പിടിയില്‍

മീന്‍ കടയിലെ കത്തിയാണ് അക്രമത്തിന് ഉപയോഗിച്ചത്. ഓടിയെത്തിയ നാട്ടുകാര്‍ ഷാനിദിനെ കീഴടക്കി. തുടര്‍ന്ന് താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെത്തി. തലക്കും കഴുത്തിനും കൈകള്‍ക്ക് ഉള്‍പ്പെടെ വെട്ടേറ്റ ഇസ്മായിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News