കാണാതായ ഭാര്യയ്‌ക്കൊപ്പം ആണ്‍സുഹൃത്ത് പൊലീസ് സ്റ്റേഷനില്‍; കത്രിക കൊണ്ട് തലയ്ക്ക് കുത്തി ഭര്‍ത്താവ്

ഭാര്യയ്‌ക്കൊപ്പം ആണ്‍സുഹൃത്തിനെ കണ്ടതില്‍ പ്രകോപിതനായി ഭര്‍ത്താവിന്റെ ആക്രമണം. തൃശൂര്‍ മാള പൊലീസ് സ്റ്റേഷനിലാണ് സംഭവം. മലപ്പുറം സ്വദേശി മുല്ലയ്ക്കല്‍ അഭിലാഷാണ് കാര്യാട്ടുകര സ്വദേശി സജീഷിനെ ആക്രമിച്ചത്. ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് അഭിലാണ് മാള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.

കഴിഞ്ഞ 31 നാണ് ഭാര്യയെ കണാനില്ലെന്ന പരാതിയുമായി അഭിലാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. തുടര്‍ന്ന് അഭിലാഷിന്റെ ഭാര്യ ചിത്തിരയെ പൊലീസ് വിളിച്ചുവരുത്തി. ഇന്നലെ ഉച്ചയ്ക്ക് ആണ്‍സുഹൃത്തിനൊപ്പം ചിത്തിര പൊലീസ് സ്റ്റേഷനില്‍ എത്തി. സജീഷിനോട് ഭാര്യയെ വിട്ടു നല്‍കാന്‍ അഭിലാഷ് ആവശ്യപ്പെട്ടതോടെ തര്‍ക്കം ഉയര്‍ന്നു. ഇത് വാക്കേറ്റത്തിലും കയ്യേറ്റത്തിലും കലാശിച്ചു. കൈയില്‍ കരുതിയിരുന്ന കത്രിക ഉപയോഗിച്ച് അഭിലാഷ് സജീഷിന്റെ തലയ്ക്ക് കുത്തുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെ സന്ദര്‍ശക മുറിയില്‍വച്ചാണ് ആക്രമണം നടന്നത്.

കുത്തുകൊണ്ട് നിലത്തുവീണ സജീഷിനെ പൊലീസുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സജീഷിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മാള ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് അഭിലാഷ് കത്രിക വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കത്രികയില്‍ വിഷം പുരട്ടിയോ എന്ന് സംശയമുണ്ടെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News