പ്രണയം നിരസിച്ചു; പരീക്ഷ എഴുതി മടങ്ങിയ 12-ാം ക്ലാസ്സുകാരിയെ നടുറോഡിലിട്ട് വടിവാളിന് വെട്ടി യുവാവ്

പ്രണയം നിരസിച്ചതിന് 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വടിവാളുകൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ച് യുവാവ്. തിങ്കളാഴ്ചയാണ് ദാരുണ സംഭവം നടന്നത്. തമിഴ്‌നാട്ടിലെ തൂത്തുകുടി ജില്ലയിലാണ് സംഭവം. സംഭവത്തില്‍ പ്രതിയായ സോളയപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിയുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച സെക്കരപ്പട്ടി ഗ്രാമത്തിലെ പെണ്‍കുട്ടി സ്‌കൂളില്‍ നിന്ന് പരീക്ഷയെഴുതി വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ വഴിയില്‍ വച്ച് പ്രതിയായ സോളയപ്പന്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു.

Also Read: ‘ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്’ എന്ന് പറഞ്ഞ് ആദ്യമുയര്‍ന്ന ശബ്ദങ്ങളൊന്ന് മമ്മൂട്ടിയുടേത്; കുറിപ്പ് വൈറലാകുന്നു

തുടര്‍ന്ന് പെണ്‍കുട്ടി എന്തെങ്കിലും പ്രതികരിക്കുന്നതിന് മുന്‍പ് തന്നെ പ്രതി കയ്യില്‍ കരുതിയിരുന്ന വടിവാളുകൊണ്ട് മുഖത്ത് വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു.രക്തം വാര്‍ന്ന വിദ്യാര്‍ത്ഥിനിയെ നാട്ടുകാര്‍ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News