ട്രെയിനിൽ എങ്ങനെ കയറാനാ? സർക്കസ് വല്ലതും പഠിക്കേണ്ടി വരും; വീഡിയോ

ദീപാവലിയുമായി ബന്ധപ്പെട്ട് രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ എല്ലാം വൻ തിരക്കാണ്. എത്ര തിരക്കാണെങ്കിലും എങ്ങനെയെങ്കിലും ട്രെയിനിനുള്ളിൽ കയറിപ്പറ്റാനുള്ള തത്രപ്പാടിലാണ് ജനങ്ങൾ. ഇതുമായി ബന്ധപ്പെട്ട കടുത്ത ജനരോഷമാണ് ഇന്ത്യൻ റെയില്‍വേയ്ക്കെതിരെ ഉയരുന്നത്. ഇതിനിടെ കടുത്ത തിരക്കിലും ഒരിഞ്ച് സ്ഥലം പോലും ഇല്ലാതെ ട്രെയിനിന്റെ ബോഗിക്കുള്ളിൽ കയറിപ്പറ്റാനുള്ള ഒരു യുവാവിന്റെ പരിശ്രമത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അൻഷുല്‍ ശര്‍മ്മ എന്നയാളാണ് ട്വിറ്ററിൽ തന്റെ അനുഭവം പങ്കുവച്ചത്.

Also read:യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പ്; രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാന അധ്യക്ഷന്‍

യുവാവ് നടത്തിയത് ആള്‍ക്കൂട്ടത്തിന് നടുവില്‍ തൂങ്ങിക്കിടന്ന് ഒരു കാലെങ്കിലും അകത്ത് വയ്ക്കാനുള്ള ശ്രമമാണ്. എന്നാൽ, യുവാവ് കിടന്ന് പരിശ്രമിച്ചിട്ടും അതിന് കഴിഞ്ഞില്ല. ഒടുവില്‍ പരിശ്രമം ഉപേക്ഷിക്കുന്ന യുവാവിനെയും വീഡിയോയില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News