വനിതാ ഡോക്ടറെ ആക്രമിക്കും, ബലാത്സംഗം ചെയ്യും; കോട്ടയം മെഡിക്കല്‍ കോളേജില്‍ ഭീഷണി മുഴക്കിയ പ്രതി രക്ഷപ്പെട്ടു

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊണ്ടുവന്ന പ്രതി വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ് പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന പ്രതിയാണ് ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയും, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തത്. സംഭവത്തില്‍ പത്തനംതിട്ട സ്വദേശിയായ പ്രതിയുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തു വിട്ടു. പത്തനംതിട്ട സീതത്തോട് സീതക്കുഴി പുത്തന്‍പറമ്പില്‍ ബിനു (42) ആണ് ഡോക്ടറെ ആക്രമിച്ചത്.

അത്യാഹിത വിഭാഗത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഏറ്റുമാനൂര്‍ പൊലീസാണ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചത്. പരാതി നല്‍കിയിട്ടും നടപടി വൈകിയെന്നു വനിതാ ഡോക്ടര്‍ ആരോപിച്ചു. അക്രമാസക്തനായ ഇയാള്‍, ഡ്യൂട്ടി റൂമില്‍ ഉണ്ടായിരുന്ന ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.

തുടര്‍ന്ന്, ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ കെട്ടിയിട്ടു. ഇതിനിടെ പ്രതി ആശുപത്രിയില്‍ നിന്നും രക്ഷപെടുകയായിരുന്നു. കേസെടുത്ത ഗാന്ധിനഗര്‍ പൊലീസ് വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും രോഗി ഭീഷണി മുഴക്കിയതായി ഡോക്ടറുടെ പരാതിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News