വ്യാജ ബോംബ് ഭീഷണിക്ക് പിന്നിലെ സൂത്രധാരനെ കണ്ടെത്തി; അറസ്റ്റിന് ഒരുങ്ങി പൊലീസ്

വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചയാളെ കണ്ടെത്തി പൊലീസ്. മഹാരാഷ്ട്രയിലെ ഗോണ്ടിയ സ്വദേശിയായ 35കാരനാണ് ഭീഷണിക്ക് പിന്നിലെന്ന് നാഗ്പൂര്‍ പൊലീസാണ് കണ്ടെത്തിയത്. ജഗദീഷ് ഉയ്‌ക്കെ എന്നയാളാണ് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. രാജ്യവ്യാപകമായി ആശങ്കയുണ്ടാക്കിയ സംഭവത്തെ തുടര്‍ന്ന സുരക്ഷാ ക്രമീകരണങ്ങളും വര്‍ധിപ്പിച്ചിരുന്നു.

ALSO READ: ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം; പാരിതോഷികമായ രണ്ട് കോടി രൂപ കൈമാറി

ഭീകരവാദത്തെ കുറിച്ച് ലേഖനങ്ങള്‍ എഴുതാറുള്ള ഇയാള്‍ 2021ല്‍ സമാനമായ കേസില്‍ അറസ്റ്റിലായിരുന്നു. ഡെപ്യൂട്ടി കമ്മീഷ്ണര്‍ ശ്വേത ഖേദ്ക്കറിന്റെ നേതൃത്തില്‍ നടന്ന അന്വേഷണത്തില്‍ ഭീഷണി ഇമെയിലുകള്‍ അയച്ചത് ഇയാളാണെന്ന് വ്യക്തമായതിന് പിന്നാലെ ഇയാള്‍ ഒളിവിലാണ്. നിരവധി ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, എയര്‍ലൈന്‍സുകള്‍, പിഎംഒ, റെയില്‍വേ മന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ എന്നിവര്‍ക്കും ഇയാള്‍ ഭീഷണി സന്ദേശം അയച്ചിട്ടുണ്ട്.

റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് ഇയാളുടെ ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ റെയില്‍വേ സ്റ്റേഷനുകളിലെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇയാള്‍ ഡീ കോര്‍ഡ് ചെയ്‌തെടുത്ത രഹസ്യ ഭീകര കോര്‍ഡിനെ കുറിച്ച് ചര്‍ച്ച നടത്താന്‍ അവസരം തന്നില്ലെങ്കില്‍ പ്രതിഷേധിക്കുമെന്നും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കണമെന്ന അപേക്ഷയുമൊക്കെ ഈ ഭീഷണിക്കൊപ്പമുണ്ട്.

ALSO READ: ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാഹുലിന്റെയും ഷാഫിയുടെയും ശിങ്കിടിയായി ഉല്ലസിച്ചു നടക്കുന്നു; വി കെ സനോജിന്റെ എഫ്ബി പോസ്റ്റ് ചര്‍ച്ചയാകുന്നു

ഒക്ടോബര്‍ 13 മുതല്‍ 13 ദിവസമാണ് ഇയാളുടെ ഭീഷണി സന്ദേശം മൂലം മുന്നൂറോളം വിമാനങ്ങളുടെ യാത്രകള്‍ മുടങ്ങിയതും യാത്രക്കാരും എയര്‍ലൈന്‍സും അടക്കം ബുദ്ധിമുട്ട് അനുഭവിച്ചതും. ഒക്ടോബര്‍ 22ന് മാത്രം ഇന്റിഗോ, എയര്‍ഇന്ത്യ എയര്‍ലൈന്‍സുകളുടെ 13 വീതം വിമാനങ്ങള്‍ക്ക് നേരെയാണ് ഭീഷണിയുണ്ടായത്.

സ്‌പെഷ്യല്‍ ടീമിനെ തന്നെ സജ്ജീകരിച്ചാണ് ഇയാള്‍ക്കായുള്ള വല പൊലീസ് വിരിച്ചിരിക്കുന്നത്. ഉടന്‍ തന്നെ പ്രതി അറസ്റ്റിലാകുമെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഭീഷണിക്ക് പിന്നാലെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അടക്കം വീടിന് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News