മദ്യ ലഹരിയിൽ 19 വയസുകാരിയുടെ മുഖത്ത് മധ്യവയസ്‌കൻ കടിച്ച് പരിക്കേൽപ്പിച്ചു. യു കെ യിലാണ് വിചിത്രമായ സംഭവം നടന്നത്. ബസ് യാത്രക്കിടെയാണ് അപരിചിതനായ മധ്യവയസ്‌കൻ യുവതിയെ മുഖത്ത് കടിച്ച് പരിക്കേൽപ്പിച്ചത്. കഴിഞ്ഞ വർഷമാണ് സംഭവം നടന്നതെന്നും, യുവതി ചികിത്സയിലൂടെ പരിക്കിൽ നിന്നും ബേദമായി വരുകയാണെന്നും പൊലീസ് പറഞ്ഞു.
Also read:ലെവന്‍ വേറെ ലെവല്‍; ഇരട്ട ഗോളുമായി ലെവന്‍ഡോസ്‌കിയും ടോറിയും, സെവിയ്യയെ കീറി ബാഴ്‌സ
ഡാരൻ ടെയ്‌ലർ എന്ന 53 വയസുകാരനാണ് മദ്യലഹരിയിൽ എല്ല ഡൗലിങ് എന്ന യുവതിയെ പരിക്കേൽപ്പിച്ചത്. ബസ് യാത്രക്കിടെ യുവതിയുമായി ഉണ്ടായ വാക്കുതർക്കമാണ് മധ്യവയസ്കനെ പ്രകോപിതനാക്കിയത്. തുടർന്ന് യുവതിയുടെ മുഖത്ത് അതിക്രൂരമായി നിരവധി തവണ കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. അഞ്ച് മിനിറ്റോളം മധ്യവയസ്‌കൻ യുവതിയെ ആക്രമിച്ചതായി കണ്ടുനിന്നവർ പറഞ്ഞു. യുവതിയുടെ മുഖത്ത് ആഴത്തിൽ നിരവധി പരിക്കുകൾ ഏറ്റതായി യുവതിയെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു.
Also read:അലൻ വാക്കർ പരിപാടിയിലെ ഫോൺ മോഷണം; ഗ്യാങ് തലവൻ അടക്കമുള്ളവർ പിടിയിൽ
ആക്രമണത്തിൽ നിന്ന് യുവതിയെ തന്റെ സുഹൃത്തുക്കൾ രക്ഷപ്പെടുത്തുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. ഉടൻ തന്നെ പൊലീസ് സംഭവ സ്ഥലത്ത് എത്തുകയും ആക്രമിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ 2024 മാർച്ചിൽ പ്രതി കുറ്റം സമ്മതിക്കുകയും, ജൂലൈയിൽ ടെയ്‌ലറെ ആറുവർഷത്തേ കഠിന തടവിന് കോടതി ശിക്ഷിക്കുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here