തുമ്മല്‍ പുറത്തേയ്ക്ക് വരുന്നത് തടയാന്‍ വായും മൂക്കും അടച്ചുപിടിച്ച ബ്രിട്ടീഷ് പൗരന്റെ തൊണ്ടയ്ക്ക് പരുക്ക് . തുമ്മല്‍ അടക്കിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ, തുമ്മലിന്റെ ശക്തി കാരണം 34കാരന്റെ തൊണ്ട പൊട്ടിയതായി ബി ജി എം കേസ് റിപ്പോർട്ട്. ലണ്ടനിലാണ് സംഭവം .
ഭക്ഷണം കഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുക, ശബ്ദത്തില്‍ മാറ്റം, കഴുത്തില്‍ നീര് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് യുവാവ് ചികിത്സ തേടിയതോടെയാണ് തൊണ്ട പൊട്ടിയ കാര്യം കണ്ടെത്തിയത്.
കഴുത്തില്‍ കടുത്ത അണുബാധ ഉണ്ടാവാതിരിക്കാന്‍ യുവാവിനെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. ആന്റിബയോട്ടിക്‌സ് അടക്കമുള്ള ചികിത്സാരീതികള്‍ വഴി രണ്ടാഴ്ച കൊണ്ട് തന്നെ യുവാവിന്റെ രോഗം ഭേദമായതായും ഡോക്ടര്‍മാര്‍ പറയുന്നു. തുമ്മല്‍ വരുമ്പോള്‍ ഇത്തരത്തില്‍ അടക്കിപ്പിടിക്കാന്‍ ശ്രമിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here