ഭാര്യക്ക് സൗന്ദര്യപ്പട്ടം കിട്ടിയില്ല, രണ്ടാം സ്ഥാനം മാത്രം; സ്റ്റേജിൽ കയറി കിരീടം തട്ടിയെറിഞ്ഞു, ഭാര്യയെ വലിച്ചിഴച്ച് ഭർത്താവ്

ബ്രസീലിൽ നടന്ന എൽജിബിടിക്യുഐഎ+ സൗന്ദര്യ മത്സരത്തിൽ നിന്നുള്ള വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആര് കിരീടം ചൂടും എന്ന ചോദ്യത്തിന് മുന്നിൽ കൈകൾ ചേർത്തുപിടിച്ച് നൽക്കുന്ന രണ്ട് മത്സരാർത്ഥികളെയാണ് വിഡിയോയിൽ കാണുന്നത്. ഇവർക്ക് നടുവിലായി ലഭിക്കാൻ പോകുന്ന കിരീടവും കാണാം. ഒടുവിൽ കിരീടം നേടിയ സുന്ദരിയുടെ പേര് പ്രഖ്യാപിച്ചപ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്.

രണ്ടാം സ്ഥാനം ലഭിച്ച മത്സരാർത്ഥിയുടെ ഭർത്താവ് ഫലം കേട്ടയുടൻ സ്റ്റേ‌ജിലെത്തി കിരീടം വലിച്ചെറിയുകയായിരുന്നു. ഭാര്യക്ക് ഒന്നാം സ്ഥാനം ലഭിക്കാത്തതിന്റെ ദേഷ്യം പ്രകടിപ്പിക്കുകയായിരുന്നു ഇയാൾ. സ്റ്റേജിൽ നിന്ന് തന്റെ ഭാര്യയെ വലിച്ചോണ്ടുപോകാനും ഇയാൾ ശ്രമിക്കുന്നുണ്ട്. വേദിയിലുണ്ടായിരുന്നവരും മത്സരാർത്ഥികളുമെല്ലാം ഈ സംഭവങ്ങൾ കണ്ട് ഞെട്ടി. ഒടുവിൽ സുരക്ഷാ ജീവനക്കാർ എത്തി പ്രശ്നമുണ്ടാക്കിയ വ്യക്തിയെ സ്റ്റേജിൽ നിന്ന് മാറ്റുന്നതും വിഡിയോയിൽ കാണാം. വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News