ഭാര്യയ്ക്ക് ജീവനാംശമായി രണ്ടുലക്ഷം നല്‍കണം; യുവാവ് കോടതിയില്‍ എത്തിയത് രണ്ട് ബാഗുകളുമായി, ഒടുവില്‍ സംഭവിച്ചത്

തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ വേര്‍പിരിഞ്ഞ് ഭാര്യയ്ക്ക് ജീവനാംശമായി നല്‍കാനുള്ള രണ്ടു ലക്ഷം രൂപയില്‍ എണ്‍പതിനായിരം രൂപ രണ്ട് ബാഗുകളിലായി ചില്ലറയാക്കി കൊണ്ടുവന്ന് യുവാവ്. കേസ് നടക്കുന്ന കുടുംബ കോടതിയിലാണ് ഇദ്ദേഹം പണവുമായി എത്തിയത്.

ALSO READ: ‘ഒട്ടനേകം സ്ത്രീകളുടെ സിനിമ’; ഐഎഫ്എഫ്കെയിൽ തിളങ്ങി ‘മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി’

ഭാര്യക്ക് രണ്ടുലക്ഷം രൂപ ഇടക്കാല ജീവനാംശമായി നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ യുവാവ് നാണയങ്ങള്‍ കൊണ്ടുവന്നത് ശ്രദ്ധയില്‍പ്പെട്ട കോടതി വിഷത്തില്‍ ഇടപെട്ടു. പണം നോട്ടുകളാക്കി കൈമാറാന്‍ കര്‍ശനമായി നിര്‍ദേശിച്ചു. തുടര്‍ന്ന് ഇദ്ദേഹം വ്യാഴാഴ്ച എണ്‍പതിനായിരം രൂപയുടെ നോട്ട് കൊണ്ടുവരികയും ചെയ്തു.

ടാക്‌സി ഡ്രൈവറായ യുവാവ് കോടതിയിലേക്ക് കൊണ്ടുവന്ന ചില്ലറത്തുട്ടുകള്‍ നിറച്ച രണ്ട് ബാഗ് കോടതിയില്‍ നിന്നും പുറത്തെത്തിച്ച് കാറിലേക്ക് വയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ സംഭവത്തിന് പിന്നാലെ ഭാര്യയ്ക്ക് നല്‍കാനുള്ള ബാക്കി തുക ഉടന്‍ തന്നെ ഭാര്യയ്ക്ക് നല്‍കാന്‍ ജഡ്ജി നിര്‍ദേശിച്ചു.

ALSO READ: ടാങ്കറിന്റെ ഇടി, ഗ്യാസ് ചോര്‍ച്ച, പൊട്ടിത്തെറി; ജയ്പൂര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കഴിഞ്ഞ വര്‍ഷമാണ് യുവാവിന്റെ ഭാര്യ വിവാഹമോചന ഹര്‍ജി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News