മുന്‍വൈരാഗ്യത്തിന്റെ പേരില്‍ മധ്യവയസ്‌കനെ കുത്തിവീഴ്ത്തി കെട്ടിവലിച്ച് കൊലപ്പെടുത്തി യുവാക്കള്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവത്തിന്റെ പേരില്‍ പ്രതികാരം ചെയ്ത് യുവാക്കള്‍. മധ്യവയസ്‌കനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ബൈക്കില്‍ കെട്ടി വലിച്ചിഴച്ചു കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ ഇ – റിക്ഷ ഡ്രൈവര്‍ മെഹ്ദി ഹസനാണ് മരിച്ചത്.

ALSO READ: പ്രസീത ചാലക്കുടിക്കെതിരായ സംഘപരിവാര്‍ ഭീഷണിയില്‍ പ്രതിഷേധിക്കുക: പുരോഗമന കലാസാഹിത്യ സംഘം

സംഭവത്തില്‍ പ്രതികളായ അനൂജും ബന്ധു നിതിനും പൊലീസില്‍ കീഴടങ്ങി. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മെഹ്ദി ഹസന്‍ അനൂജിന്റെ പിതാവിനെ മര്‍ദ്ദിച്ചിരുന്നു. ഇതിന് പ്രതികാരമായിട്ടാണ് ക്രൂരകൊലപാതകം അരങ്ങേറിയത്. നോയിഡയിലെ ബറോലയില്‍ ഹസനുമായി പ്രതികള്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ഇയാളെ പ്രതികള്‍ കുത്തിവീഴ്ത്തി. ഇതോടെ ബോധരഹിതനായ മെഹ്ദി ഹസനെ അനൂജും നിതിനും ഗ്രാമത്തിലൂടെ കിലോമീറ്ററുകളോളം ബൈക്കില്‍ കെട്ടി വലിച്ചിഴച്ചു. ഇതിന് പിന്നാലെയാണ് ഇരുവരും പൊലീസില്‍ കീഴടങ്ങിയത്.

ALSO READ: “അയോധ്യ ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ രാഷ്ട്രീയ ആയുധം”: എംവി ഗോവിന്ദൻ മാസ്റ്റർ

തുടര്‍ന്ന് ഹസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. അതേസമയം തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പൊലീസ് ബലം പ്രയോഗിച്ച് കീഴടക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk