8000 കിലോ ഭാരം വരുന്ന വാതില്‍; ലോകാവസാനത്തെ ചെറുക്കാന്‍ 15 നിലകളില്‍ ഇതാ ഒരു ഭൂഗര്‍ഭ ബങ്കര്‍

ലോകാവസാനം എന്നെങ്കിലും സംഭവിക്കുമെന്ന് കരുതി ജീവിക്കുന്നവരാണ് പലരും. വന്നതുപോലെ തന്നെ മനുഷ്യര്‍ ഭൂമിയില്‍ നിന്ന് തുടച്ചു നീക്കപ്പെടുമെന്നും പലരും കരുതുന്നു. അങ്ങനെ ഒന്ന് സംഭവിച്ചാല്‍ അതിനെ ചെറുക്കാന്‍ ഒരു ഭൂഗര്‍ഭ ബങ്കര്‍ നിര്‍മിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ മുന്‍ സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍. പതിനഞ്ച് നിലകളിലായി അത്യാഢംഭര സൗകര്യമുള്ള ഭൂഗര്‍ഭ ബങ്കറാണ് ലാറി ഹാള്‍ എന്ന മുന്‍ സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍ നിര്‍മിച്ചിരിക്കുന്നത്.

ഭൂമിക്കടിയില്‍ പലനിലകളിലായാണ് ലാറി ഹാള്‍ സര്‍വൈവല്‍ കോണ്ടോ നിര്‍മിച്ചിരിക്കുന്നത്. ഒരു ഭൂഗര്‍ഭ മിസൈല്‍ വിക്ഷേപണ അറയാണ് ഇതിനായി ലാറി തെരഞ്ഞെടുത്തത്. ഈ ബങ്കറിലേക്ക് എളുപ്പത്തില്‍ കടന്നു ചെല്ലാന്‍ സാധിക്കില്ല. എണ്ണൂറ് കിലോ ഭാരം വരുന്ന വാതിലുകള്‍ കടന്നു വേണം സുരക്ഷാ സങ്കേതത്തിലേക്ക് എത്താന്‍. മണിക്കൂറില്‍ 500 മൈല്‍ വേഗത്തില്‍ വീശിയടിക്കുന്ന കാറ്റിനെ ചെറുത്തുനിര്‍ത്താന്‍ ഈ ബങ്കറിന്റെ ഭിത്തിക്ക് സാധിക്കും.

യുദ്ധഭീതിയെ നേരിടാനുള്ള സംവിധാനങ്ങളും ബങ്കറിണ്ട്. ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള തോക്കുകള്‍, ഹെല്‍മറ്റുകള്‍, പ്രത്യേക വസ്ത്രങ്ങള്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഏത് പ്രതികൂല സാഹചര്യത്തിലും 75 പേര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ഈ ബങ്കറില്‍ താമസിക്കാം. നിരവധി സൗകര്യങ്ങളാണ് ഈ ബങ്കറില്‍ ഒരുക്കിയിരിക്കുന്നത്. സ്വിമ്മിംഗ് പൂള്‍, സിനിമ തീയറ്റര്‍, ജനറല്‍ സ്റ്റോര്‍, ബാര്‍, ഡിജിറ്റല്‍ കാലാവസ്ഥാ കേന്ദ്രം, മെഡിക്കല്‍ ബേകള്‍, ഭക്ഷണശാലകള്‍, ഇന്റര്‍നെറ്റ് ആക്‌സസോടുകൂടിയ കമ്മ്യൂണിക്കേഷന്‍ സെന്റര്‍ ഇവയെല്ലാം ലാറിയുടെ ബങ്കറിന്റെ പ്രത്യേകതകളാണ്. ഇത് കൂടാതെ ജലവിതരണത്തിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സര്‍വൈവര്‍ കൊണ്ടോയ്ക്കായി ലാറി പ്രത്യേക വെബ്‌സൈറ്റും ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News