കൊച്ചിയിൽ യുവാവ് അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി

VENNALA

കൊച്ചിയിൽ അമ്മയെ, മകൻ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി. വെണ്ണല സ്വദേശിനി 78കാരിയായ അല്ലിയാണ് മരിച്ചത്. മകൻ പ്രദീപിനെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലർച്ചെ വെണ്ണലയിലെ വീട്ടുമുറ്റത്ത് പ്രദീപ് കുഴിയെടുക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പാലാരിവട്ടം പൊലീസെത്തി മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തി.

ഇതിനിടെ മകൻ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.മദ്യലഹരിയിലായിരുന്നു പ്രദീപെന്ന് പോലീസ് പറഞ്ഞു. പ്രമേഹ രോഗിയായ അമ്മ മരിച്ചതിനെത്തുടർന്ന് താൻ മറവു ചെയ്യുകയായിരുന്നുവെന്നാണ് പ്രദീപ് പൊലീസിനു നൽകിയ മൊഴി.
പ്രദീപ് സ്ഥിരം മദ്യപാനിയാണെന്നും പരിസരവാസികളുമായി ഇയാൾക്ക് വലിയ ബന്ധമില്ലെന്നും നാട്ടുകാർ പറഞ്ഞു.പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

ENGLISH NEWS SUMMARY: In Kochi, son buried mother in their backyard. Alli, a 78-year-old resident of Vennala, died. His son Pradeep was taken into custody by Palarivattam police.Locals got suspicious when they saw Pradeep digging in the backyard of Vennala this morning and informed the police. Then the Palarivattam police came and took out the body and conducted an inquest

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News