ട്രെയിനിലെ ശുചിമുറിയുടെ ചില്ല് ഇളക്കി വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രദർശനം, തിരുവനന്തപുരം സ്വദേശി പിടിയില്‍

തിരുവനന്തപുരത്ത് ട്രെയിനിനുള്ളില്‍ സ്കൂൾ വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രദർശനം.  ട്രെയിനിലെ ശുചിമുറിയില്‍ നിന്ന് ചില്ല് ഇളക്കിമാറ്റി ശേഷം പ്രതി വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തികയായിരുന്നു. സംഭവത്തില്‍ ശ്രീകാര്യം കരിയം സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്. റെയിൽവേ പൊലീസാണ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്.

ALSO READ: പറവൂരില്‍ പനി ബാധിച്ചെത്തിയ രോഗി മരിച്ചത് ആംബുലന്‍സ് ഡ്രൈവറുടെ അനാസ്ഥമൂലമെന്ന് കുടുംബം

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള സ്കൂളിലെ കുട്ടികൾക്ക് നേരെയായിരുന്നു അശ്ലീല പ്രദർശനം. നേരത്തെയും ഇയാൾ ഇത്തരത്തിൽ അശ്ലീല പ്രദർശനം നടത്തിയിരുന്നതായി വിദ്യാർഥികൾ പരാതി നൽകിയിരുന്നു.

ALSO READ: ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്; ഭാഗ്യ ചിഹ്നമായി ഹനുമാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News