വീടുവാങ്ങാൻ സ്വർണ ‘ബിസ്ക്കറ്റ്’; ഒന്നിന് വില ഏഴ് ലക്ഷം

ചൈനയിൽ വീട് വാങ്ങാനായി ഒരാൾ പണത്തിന് പകരം നൽകിയത് സ്വർണ ബിസ്ക്കറ്റ്. ഒരു സ്വർണബിസ്‌ക്കറ്റിന്‌ 7 ലക്ഷം രൂപ വിലയുള്ള അനേകം സ്വർണ ബിസ്കറ്റുകളാണ് ഇയാൾ വീട് വാങ്ങാനായി നൽകിയത്. സ്വർണ്ണം നൽകി വീട് വാങ്ങിയ ആളുടെ പേരും മറ്റു വിവരങ്ങളും അജ്ഞാതമായി തുടരുകയാണ്. സ്വർണ ബിസ്കറ്റുകൾ നൽകുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Also Read: സി ബി എസ് സി പരീക്ഷ തിയതി; 10, പ്ലസ് ടു പരീക്ഷകൾ ഫെബ്രുവരി 15 ന് ആരംഭിക്കും

ഇതിലെ ഓരോ സ്വർണ്ണക്കട്ടയും 60,000 യുവാൻ വരും എന്നാണ് പറയുന്നത്. അതായത്, ഏകദേശം 7,14,045 രൂപ. വീട് വാങ്ങുന്നതിന് വേണ്ടി പേയ്‍മെന്റ് എല്ലാം സ്വർണ്ണം കൊണ്ട് ചെയ്തപ്പോൾ എന്ന് വീഡിയോയിൽ എഴുതിയിട്ടുണ്ട്. അതിൽ ഇരുപതിലേറെ സ്വർണ്ണക്കട്ടകൾ ഇയാൾ നൽകുന്നുണ്ട്. നിരവധിയാളുകളാണ് വീഡിയോക്ക് താഴെ കമന്റുകളുമായെത്തിയിട്ടുള്ളത്.

Also Read: ഇരട്ടിവിലയ്ക്ക് വിമാന ടിക്കറ്റുകൾ; ക്രിസ്തുമസിന് വലഞ്ഞ് നാട്ടുകാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News