കാല്‍കിലോ ഉരുളക്കിഴങ്ങ് മോഷണം പോയി, പിന്നാലെ പൊലീസിനെ വിളിച്ചുവരുത്തി യുവാവ്

കാല്‍കിലോ ഉരുളക്കിഴങ്ങ് മോഷണം പോയതിന് പിന്നാലെ സംഭവസ്ഥലത്ത് പൊലീസിനെ വിളിച്ചുവരുത്തി കണ്ടെത്തി തരാന്‍ ആവശ്യപ്പെട്ട് യുവാവ്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് സംഭവം. കാര്യങ്ങള്‍ പൊലീസിനോട് വിവരക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

വീഡിയോയില്‍ പൊലീസിനോട് പരാതി ഉന്നയിക്കുന്ന യുവാവിനെയാണ് കാണാനാവുന്നത്. പാകം ചെയ്യുന്നതിനായി തയ്യാറാക്കി വെച്ചിരുന്ന ഉരുളക്കിഴങ്ങുകളാണ് മോഷണം പോയതെന്ന് യുവാവ് പറയുന്നു. ഉരുളക്കിഴങ്ങുകള്‍ വൃത്തിയാക്കി വെച്ചതിന് പിന്നാലെ താന്‍ മദ്യപിക്കാന്‍ പോയി. തിരികെ വന്നപ്പോള്‍ ഇത് കാണുന്നില്ല, ഉടന്‍ തന്നെ 112ല്‍ ഡയല്‍ ചെയ്തു- യുവാവ് പറയുന്നു.

താന്‍ മദ്യപിച്ചിട്ടുണ്ടെന്ന് യുവാവ് പറയുന്നുണ്ട്. എന്നാല്‍ മദ്യപാനം അല്ല നഷ്ടപ്പെട്ട ഉരുളക്കിഴങ്ങാണ് ഇവിടെ പ്രശ്നമെന്ന് യുവാവ് പറയുന്നു. അതേസമയം യുവാവിനെ അനുകൂലിച്ചാണ് കൂടുതല്‍ ആളുകളും സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News