കിണറ്റില്‍ വീണ ആട്ടിന്‍ കുട്ടിയെ രക്ഷിക്കാന്‍ ഇറങ്ങിയ ആള്‍ മുങ്ങി മരിച്ചു

തൃശൂര്‍ എടത്തിരുത്തിയില്‍ കിണറ്റില്‍ വീണ ആട്ടിന്‍ കുട്ടിയെ രക്ഷിക്കാന്‍ ഇറങ്ങിയ ആള്‍ മുങ്ങി മരിച്ചു. കുട്ടമംഗലം സ്വദേശി പോക്കാക്കില്ലത്ത് വീട്ടില്‍ 48 വയസ്സുള്ള അബ്ദുല്‍ റഷീദ് ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറു മണിയോടെ പെരിങ്ങോട്ടുകര കരുവാങ്കുളത്തുള്ള ബന്ധുവിന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം.

Also Read: വേനൽ മഴ ആശ്വാസമായെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലേൽ പണി കിട്ടും

ആട്ടിന്‍കുട്ടി കിണറ്റില്‍ വീണതിനെ തുടര്‍ന്ന് രക്ഷിക്കാനായി കിണറ്റില്‍ ഇറങ്ങിയതായിരുന്നു റഷീദ്. കിണറ്റില്‍ ഓക്‌സിജന്‍ ഇല്ലാത്തത് മൂലം റഷീദ് വെള്ളത്തിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പറയുന്നു. ഫയര്‍ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News