വാലന്റൈന്‍സ് ദിനത്തില്‍ ക്രൂരകൃത്യം; ഭാര്യയുടെ അറുത്തെടുത്ത തലയുമായി നടുറോഡില്‍ യുവാവ്

വാലന്റൈന്‍സ് ദിനത്തില്‍ ഭാര്യയുടെ തല അരിവാളുപയോഗിച്ച് അറുത്തെടുത്ത് നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ അറസ്റ്റില്‍. പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്ണാപൂര്‍ ജില്ലയിലാണ് സംഭവം. ഗൗതം ഗുചൈത് എന്നയാളാണ് പിടിയിലായത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഇയാള്‍ ഭാര്യ ഫൂല്‍റാണി ഗുചൈത്തിനെ കൊലപ്പെടുത്തിയത്.

ALSO READ:  ഇടിപരീക്ഷയില്‍ ഫൈവ് സ്റ്റാര്‍ അടിച്ച് ടാറ്റ നെക്സോണിന്റെ പുതിയ മോഡല്‍

തല അറുത്തെടുത്ത ശേഷം ഇയാള്‍, അതും അരിവാളും പിടിച്ച് വീടിന് പുറത്തിറങ്ങി. വീടിനടുത്തുള്ള ചായക്കടയിലെത്തി ഇയാള്‍ അവിടുത്ത ബഞ്ചിലിരിക്കുകയും ഭാര്യയുടെ തല അരികില്‍ സൂക്ഷിക്കുകയും ചെയ്തു.

ALSO READ: “മുന്‍ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു”; പൊലീസില്‍ പരാതി നല്‍കി ‘ഞാന്‍ ഗന്ധര്‍വ്വന്‍’ നായകന്‍

ശരീരം മുഴുവന്‍ രക്തകറയുമായി ബഞ്ചിലിരിക്കുന്ന ഇയാളുടെ ചിത്രം തസ്ലീമ നസ്‌റിന്‍ അടക്കം എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. ആളുകള്‍ സംഭവ സ്ഥലത്ത് തടിച്ചു കൂടിയതോടെ ഇയാള്‍ ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഫൂള്‍റാണിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News