യുവാവിന് നേരെ വായ പിളര്‍ന്ന് കൂറ്റന്‍ പാമ്പ്; വൈറലായി വീഡിയോ

നിരവധി വീഡിയോകളാണ് പാമ്പുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ ഒരു യുവാവ് കൂറ്റന്‍ പാമ്പിനെ വെറുംകൈ ഉപയോഗിച്ച് പിടികൂടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ദിറിയല്‍ടാര്‍സന്‍ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജീവനില്‍ യാതൊരുവിധ ഭയവുമില്ലാതെയാണ് പാമ്പിനെ പിടികൂടാന്‍ യുവാവ് ശ്രമിക്കുന്നത്. യുവാവിനെ പാമ്പ് ആക്രമിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

Also Read: കൊട്ടാരക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

കൈ കൊണ്ട് പിടികൂടിയ ശേഷം മെരുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് ആക്രമിക്കാന്‍ ശ്രമിക്കുന്നത്. യുവാവിന്റെ മുഖം ലക്ഷ്യമാക്കിയായിരുന്നു പാമ്പിന്റെ ആക്രമണം. എന്നാല്‍ അതിവിദഗ്ധമായി യുവാവ് ഒഴിഞ്ഞുമാറുന്നതും ദൃശ്യങ്ങളില്‍ കാണാം.വായ പിളര്‍ന്ന് മുഖം ലക്ഷ്യമാക്കി വന്ന പാമ്പിന്റെ തലയില്‍ പിടിത്തമിട്ടാണ് യുവാവിന്റെ വിദഗ്ധമായ ഒഴിഞ്ഞുമാറല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News