തന്തൂരി റൊട്ടി പാചകം ചെയ്യുന്നതിനിടെ പാചകക്കാരൻ ചെയ്തത് കണ്ടോ? വീഡിയോ പുറത്ത്

ഗ്രേറ്റര്‍ നോയിഡയില്‍ നിന്നുള്ള തന്തൂരി റൊട്ടി ഉണ്ടാക്കുന്നതിനിടയില്‍ അതിലേക്ക് തുപ്പുന്ന പാചകാരന്റെ വീഡിയോയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുകയാണ് സമൂഹമാധ്യമത്തില്‍. ഇയാളുടെ തൊട്ടരികില്‍ നിന്നയാള്‍ പകര്‍ത്തിയ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. മുമ്പും വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം ഉണ്ടാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ALSO READ: ‘എഡിജിപി സിപിഐ എമ്മിൻ്റെയോ എൽഡിഎഫിൻ്റെയോ പ്രതിനിധി അല്ല, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സിപിഎമ്മിനെ ബാധിക്കുന്നതല്ല’: ടിപി രാമകൃഷ്ണൻ

ഏതോ തട്ടുകടയോ മറ്റോ ആണ് വീഡിയോയില്‍ കാണുന്നിടം. തന്തൂരി റൊട്ടി ഓവനിലേക്ക് ഇടുന്നതിന് തൊട്ടുമുമ്പായാണ് ഇയാള്‍ അതിലേക്ക് തുപ്പുന്നത് വീഡിയോയില്‍ കാണുന്നത്. വീഡിയോ വൈറലായതോടെ ഇയാള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. മറ്റുചിലര്‍ അധികൃതര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ വൃത്തി ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News