ദുരിതപർവ്വം താണ്ടി സുധാകരൻ; ദുരിതാശ്വാസ ക്യാമ്പിൽ അറുപതാം പിറന്നാൾ

മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ നിന്ന് എങ്ങനെയാണ്‌ രക്ഷപ്പെട്ടതെന്ന് ഇതുവരെയും സുധാരകരനറിയില്ല. ആ ഓർമ്മ ശേഷിക്കുന്ന കാലത്തോളം ഇനിയുറങ്ങാനാവില്ലെന്ന് പറയുന്ന ആ മനുഷ്യന്‌ അതിസങ്കടങ്ങളുടെ അഞ്ചാം ദിവസം ഒപ്പമുള്ളവർ നൽകി ഒരു സ്നേഹ സമ്മാനം.അറുപത്‌ വയസ്സാവുന്ന ഈ മനുഷ്യൻ ഇതുവരെ കാണാത്ത മഹാ ദുരന്തം കടന്നുവന്നയാളാണ്‌. ഉറ്റവർ നഷ്ടപ്പെട്ട ദുഖത്തിൽ ഒന്ന് മിണ്ടാൻ പോലും കഴിയാതെ ഇവിടെയെത്തിയതാണ്‌‌. ആ ഓർമ്മകൾക്ക്‌ ഒരുവേള വിട നൽകി ക്യാമ്പിൽ ഒപ്പമുള്ളവർ.സുധാകരന്റെ അറുപതാം പിറന്നാളിൽ ‌ ക്യാമ്പിലുള്ളവർ പരസ്പരം ചേർന്ന് ‌ കരുത്തുപകർന്നു.

Also Read: വയനാടിന് കൈത്താങ്ങായി തൃശൂർ; കളക്ഷൻ സെന്ററിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 7,13,757 രൂപ

മേപ്പാടി സെന്റ്‌ ജോസഫ്‌സ്‌ ഗേൾസ്‌ ഹയർസെക്കൻഡറി സ്‌കൂളിലെ ക്യാമ്പിലാണ്‌ ദുരന്ത ബാധിതർ പലരുമുള്ളത്‌.ഇവരുടെയും വീട്‌ ഉരുൾപൊട്ടലിൽ തകർന്നിരുന്നു. ജീവനുമായി ഓടിയ ഓട്ടം നിൽക്കുന്നത്‌ ഈ ദുരിതാശ്വാസ ക്യാമ്പിലാണ്‌. ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ കെ എസ്‌ വിജേഷ്‌ സുധാകരനുമായി സംസാരിച്ചപ്പോഴാണ്‌ ഇന്ന് പിറന്നാളാണ്‌ എന്നറിഞ്ഞത്‌. പിന്നീട്‌ എല്ലാം വേഗത്തിലായിരുന്നു.ദൂരെയുള്ള സുധാകരന്റെ മകളെ ക്യാമ്പിലുള്ളവർ രഹസ്യമായി വളിച്ചുവരുത്തി. യൂത്ത്‌ ബ്രിഗേഡ്‌ പ്രവർത്തകൻ ജിതിൻ കേക്കുമായി എത്തി.വളണ്ടിയർ ഇല്ല്യാസ്‌ ഉൾപ്പെടെയുള്ളവർ സ്‌കൂൾ ഹാളിൽ അലങ്കാരങ്ങളും സജ്ജമാക്കി.

Also Read: കാര്‍ഷിക രംഗത്തെ തകര്‍ച്ചയ്ക്കു പിന്നില്‍ മാറിമാറി കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് – ബിജെപി സര്‍ക്കാരുകള്‍ക്ക് തുല്യപങ്കാണുള്ളത്: ഡോ ജോണ്‍ ബ്രിട്ടാസ് എംപി

വൈകീട്ട്‌ ആറ്‌ മണിയോടെ സുധാകരനെ എല്ലാവരും ചേർന്ന്‌ ഹാളിലേക്ക്‌ ആനയിച്ചപ്പോഴാണ്‌ ആഘോഷ വിവരം അദ്ദേഹം അറിഞ്ഞത്‌. പിറന്നാൾ തൊപ്പി ധരിപ്പിച്ച്‌ സ്‌റ്റേജിലിരുത്തി. കരഘോഷത്തോടെ ക്യാമ്പിലുള്ളവർ ഹാപ്പി ബർത്ത്‌ഡേ പാടി. കേക്ക്‌ മുറിച്ച്‌ പരസ്‌പരം കൈമാറി. ഭാര്യ സൂര്യകലയും മകൾ ശ്രുതിമോളും കെട്ടിപ്പുണർന്ന്‌ കണ്ണീർവാർത്തു. ജീവിതത്തിൽ ആദ്യമായാണ്‌ ഇത്തരമൊരു പിറന്നാൾ ആഘോഷമെന്ന്‌ കണ്ണീരോടെ പറഞ്ഞ സുധാകരൻ ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും പറഞ്ഞു, കഠിന വേദനകൾക്കിടയിലും അൽപനേരത്തേക്ക്‌ എല്ലാം മറന്ന് അയാൾ കണ്ണീർ പൊഴിച്ച്‌ പുഞ്ചിരിച്ചു. ഭാര്യ സൂര്യകല വിറയാർന്ന കൈകൾകൊണ്ട്‌ അയാളെ ചേർത്തുപിടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News