തിരുമംഗലപുരം ശാസ്തവട്ടത്ത് വീടിനു തീ പിടിച്ച് ഗൃഹനാഥന്‍ വെന്തുമരിച്ചു

വീടിന് തീ പിടിച്ച് ഗൃഹനാഥന്‍ വെന്തുമരിച്ചു. ചിറയിന്‍കീഴ് ശാസ്ത വട്ടം അമ്മുകുട്ടി ഭവനില്‍ വിജയനാണ് മരിച്ചത്. 45 വയസായിരുന്നു. കട്ടിലില്‍ കിടക്കുകയായിരുന്ന വിജയനെ പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നു രാത്രി 9 മണിയോടെയാണ് ഷീറ്റും ഓലയും മേഞ്ഞിരുന്ന വീട് കത്തിയത്.

ALSO READ:  പ്രിയദർശൻ സംവിധാനം അവസാനിപ്പിക്കുന്നു? പ്രേമലുവിനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു

മേല്‍ക്കൂര കത്തുന്നതു കണ്ടാണ് സമീപവാസികള്‍ വിവരം അറിഞ്ഞത്.അപ്പോഴേയ്ക്കും വീടിനകം പൂര്‍ണ്ണമായും കത്തിയിരുന്നു. നാട്ടുകാരാണ് തീയണച്ചത്. വീടിന്റെ തടികളും ഷീറ്റുകളും കത്തി ഇയാളുടെ ദേഹത്തേയ്ക്ക് വീണ സ്ഥിതിയിലായിരുന്നു.

ALSO READ:  കാര്‍ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി; അപകടം മൂവാറ്റുപുഴയില്‍

കുടുംബവുമായി പിണങ്ങിക്കഴിയുകയായിരുന്നു ഇയാള്‍. കൂലിപ്പണിക്കാരനാണ്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല മംഗലപുരം പൊാലീസ് സ്ഥലത്തെത്തി മൃതദേഹം മെഡി.കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News