കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു; വെന്തുമരിച്ച ആളെ തിരിച്ചറിഞ്ഞു

കോഴിക്കോട് കോന്നാട് ബീച്ച് റോഡില്‍ ഓടുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. കോഴിക്കോട് കാറിന് തീപിടിച്ച് വെന്തു മരിച്ച ആളെ തിരിച്ചറിഞ്ഞു. കോഴിക്കോട് കുമാരസാമി സ്വദേശി മോഹന്‍ ദാസ് (65) ആണ് മരിച്ചത്. കോഴിക്കോട് കോര്‍പ്പറേഷനിലെ മുന്‍ ഡ്രൈവര്‍ ആണ്.

ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായതായി നാട്ടുകാര്‍ പറയുന്നു. മോഹന്‍ ദാസിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഉച്ചയ്ക്ക് 12.10 ഓടെ കോഴിക്കോട് കോന്നാട് ബീച്ചിലാണ് അപകടം നടന്നത്.

KL 54 A – 4218 വാഗണര്‍ കാര്‍ കത്തി നശിച്ചു. പുതിയാപ്പ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് പുക ഉയര്‍ന്ന ഉടന്‍ കത്തിയത്. സ്ഥലത്തുണ്ടായിരുന്നവര്‍ ഓടികൂടിയെങ്കിലും ഡ്രൈവര്‍ സീറ്റില്‍ ഉണ്ടായിരുന്നയാളെ രക്ഷിക്കാനായില്ല.

അപകട കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം എന്നാണ് സംശയം. റേഡിയേറ്റര്‍ ഉള്‍പ്പടെ കത്തിയ നിലയിലാണ്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. മൃതദേഹം കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലേക്കും പിന്നീട് ഹോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡി കോളേജ് മോര്‍ച്ചറിയിലേക്കും മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News