ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കും; പിന്നാലെ ഭീഷണി, പ്രതി പിടിയില്‍

ഇന്‍സ്റ്റഗ്രാം വഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് നഗ്‌നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ഷെമീര്‍ അലിയെയാണ് കൊല്ലം അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചല്‍ സ്വദേശിനിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണ് രാമനാട്ടുകര സ്വദേശിയായ ഷെമീര്‍ അലി. സഞ്ജു എന്ന പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രതി വശീകരിച്ച് നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയിരുന്നത്. അഞ്ചല്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ച ഷെമീര്‍ അലി പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കി. പരാതിക്കാരിയുടെ സുഹൃത്തുമായി ഷെമീര്‍ അലി പ്രണയത്തിലാണെന്ന വിവരം മനസിലാക്കി കുട്ടി ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചു.
ഇതോടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഷെമീര്‍ ഭീഷണിപ്പെടുത്തി. മാനസികമായി തളര്‍ന്ന പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി.

ALSO READ:ശ്വാസതടസ്സം: കൊല്ലം സ്വദേശിയായ വിദ്യാര്‍ത്ഥി ഹിമാചല്‍ പ്രദേശില്‍ മരിച്ചു

ഷെമീര്‍ അലിയെ അഞ്ചല്‍ പൊലീസ് രാമനാട്ടുകരയില്‍ നിന്ന് പിടികൂടി. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുപ്പത്തോളം കുട്ടികളെ ഇയാള്‍ സമാന രീതിയില്‍ ഇരയാക്കിയതായി പൊലീസ് കണ്ടെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News