വ്യാജ മാട്രിമോണി സൈറ്റിലൂടെ അഞ്ഞൂറിലധികം പേരെ കബളിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡ് ബിലാസ്പൂർ സ്വദേശിയായ
ഹരീഷ് ഭരദ്ധ്വാജ് യുവാവാണ് പൊലീസിൻ്റെ പിടിയിലായത്. വ്യാജ സൈറ്റുകൾ നിർമ്മിച്ച് വിവാഹ ആലോചനകൾ അവതരിപ്പിച്ചായിരുന്നു യുവാവിന്റെ തട്ടിപ്പ്.
ഇന്ത്യൻ റോയൽ മാട്രിമോണി, സെർച്ച് റിഷ്തെ, ഡ്രീം പാർട്ണർ ഇന്ത്യ, 7 ഫേരെ മാട്രിമോണി, സംഘം വിവാഹ്, മൈ ശാദി പ്ലാന്നർ എന്നിങ്ങനെ ആറ് വ്യാജ വെബ്‌സൈറ്റുകൾ നിർമ്മിച്ചാണ് യുവാവ് തട്ടിപ്പ് നടത്തിയത്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി യുവാവ് വെബ്‌സൈറ്റുകളുടെ പരസ്യം നൽകിയാണ് ആൾക്കാരെ വെബ്‌സൈറ്റിലേക്ക് ആകർഷിച്ചത്. ഇന്റർനെറ്റിൽ നിന്നടക്കം യുവതികളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് വെബ്‌സൈറ്റിൽ ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് മുന്നോട്ട് കൊണ്ടുപോയത്.
വെബ്‌സൈറ്റ് സന്ദർശിക്കുന്നവർക്ക് സേവനം പിന്നീട് ലഭ്യമാകുക വാട്ട്സ്ആപ്പ് വഴിയാകും .ഇവിടെ നിന്നാണ് യുവതികളുടെ ചിത്രങ്ങൾ അടക്കമുള്ള വിവരങ്ങൾ ലഭിക്കുക. ഒരു കോൾ സെന്ററിന് സമാനമായ സേവനവും യുവാവ് ഇവിടെ വാഗ്ദാനം ചെയ്തിരുന്നു.
പിന്നീട് വിവാഹ വേദി, വസ്ത്രം, ആഭരണം എന്നിവയ്ക്കുള്ള പണം ഉപയോക്താക്കളിൽ നിന്നും യുവാവ് ആവശ്യപ്പെടും. ഇത്തരത്തിൽ വ്യക്തികളിൽ നിന്നും ഒന്നര ലക്ഷത്തിലധികം രൂപ യുവാവ് പല തവണ തട്ടിയെടുത്തതായാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here