‘മാലിന്യ കൂമ്പാരത്തില്‍ നിന്ന് തല ലഭിച്ചത് തുമ്പായി’; സ്ത്രീയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച പങ്കാളി അറസ്റ്റില്‍

സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച പങ്കാളി അറസ്റ്റില്‍.ഹൈദരാബാദിലാണ് സംഭവം. 55കാരിയായ അനുരാധയെ കൊലപ്പെടുത്തിയ കേസില്‍ 48കാരനായ ബി ചന്ദ്രമോഹനാണ് പൊലീസിന്റെ പിടിയിലായത്. ഇരുവരും വര്‍ഷങ്ങളായി വിവാഹേതര ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സ്ത്രീയുടെ തല കവറില്‍ പൊതിഞ്ഞ നിലയില്‍ മുസി നദിക്കരികില്‍ കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കഴിഞ്ഞ ആഴ്ചയാണ് അനുരാധയുടെ തല കറുത്ത പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ മുസീ നദിക്കു സമീപമുള്ള അഫ്‌സല്‍ നഗര്‍ കമ്യൂണിറ്റി ഹാളിലെ മാലിന്യകൂമ്പാരത്തില്‍ ശുചീകരണ തൊഴിലാളികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പ്രതി പിടിയിലായത്. മറ്റു ശരീരഭാഗങ്ങള്‍ വിവിധ ഇടങ്ങളില്‍ ഉപേക്ഷിക്കുന്നതിനായി ഇയാള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ചന്ദ്രമോഹന്റെ വീടിന്റെ താഴത്തെ നിലയിലാണ് അനുരാധ താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. അനുരാധ ആളുകള്‍ക്കു പലിശയ്ക്കു പണം നല്‍കാറുണ്ടായിരുന്നു. ചന്ദ്രമോഹന്‍ ഇവരില്‍ നിന്ന് ഏഴ് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതു തിരികെ നല്‍കാന്‍ അനുരാധ സമ്മര്‍ദ്ദം ചെലുത്തിയപ്പോഴാണ് ഇയാള്‍ കൊലപാതകത്തിന് പദ്ധതിയിട്ടത്. മെയ് 12 ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. ഇതിന് പിന്നാലെ ചന്ദ്രമോഹന്‍ അനുരാധയെ കത്തി ഉപയോഗിച്ചു കുത്തി കൊലപ്പെടുത്തി. തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന അറക്കവാള്‍ ഉപയോഗിച്ച് ഇവരുടെ ശരീരഭാഗങ്ങള്‍ ആറു കഷ്ണങ്ങളായി മുറിച്ച് കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ഇതില്‍ തല ഇയാള്‍ പൊളിത്തീന്‍ കവറിലാക്കി വലിച്ചെറിഞ്ഞു.

ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ശരീരഭാഗങ്ങളുടെ ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍ സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചു. അനുരാധ മരിച്ചിട്ടില്ലെന്ന് കാണിക്കാന്‍ അവരുടെ ഫോണില്‍ ന ന്ന് ബന്ധുക്കള്‍ക്ക് സന്ദേശമയയ്ക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകവുമായി ഇതിന് ഏറെ സാമ്യങ്ങളുണ്ടെന്നും പൊലീസ് പറയുന്നു. ശ്രദ്ധയുടെ മൃതദേഹം കഷ്ണങ്ങളായി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചതിനുശേഷം ഇവരുടെ പങ്കാളി അഫ്താബ് പൂനവാല വിവിധ ഇടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് പിടികൂടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News