പെപ്പിനും സിറ്റിക്കും ഇത്തവണ ദുഃഖ ക്രിസ്മസ്; ആസ്റ്റണ്‍ വില്ലയോട് തോറ്റു, കിരീടം നിലനിര്‍ത്താനാകില്ല

man-city-aston-villa-duran

ഇതെന്തൊരു തോല്‍വിയാണ് പെപ്പേ.. മാഞ്ചസ്റ്റർ സിറ്റിയുടെ ഫാൻസ് കുറച്ച് ആ‍ഴ്ചകളായി ചോദിക്കുന്ന ചോദ്യമാണിത്. ഇന്ന് ആസ്റ്റണ്‍ വില്ലയോടും സിറ്റി തോറ്റു. 2-1ന് ആയിരുന്നു തോല്‍വി. ഇതോടെ സിറ്റിയുടെയും ആശാന്‍ പെപ് ഗ്വാർഡിയോളയുടെയും ക്രിസ്മസ് നിരാശയിലാകും. കിരീടം നിലനിർത്തുകയെന്നതും അസാധ്യമാകും.

ഈ തോല്‍വിയോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റി ആറാം സ്ഥാനത്തായി. വില്ല ആകട്ടെ സിറ്റിയെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി. ലിവര്‍പൂളുമായി 9 പോയിന്റ് വ്യത്യാസമാണ് സിറ്റിക്കുള്ളത്. കഴിഞ്ഞ 12 മത്സരങ്ങളില്‍ നിന്ന് 27 ഗോളുകള്‍ വഴങ്ങിയ സിറ്റിക്ക് ഒരു ജയം മാത്രമാണ് നേടാനായത്.

Read Also: കൗമാരക്കാരന്‍ ഗസന്‍ഫാര്‍ ആളിക്കത്തി; സിംബാബ്‌വെയെ തകര്‍ത്ത് അഫ്ഗാന്‍

മത്സരത്തിന്റെ തലേദിവസം, പേശികളുടെ പ്രശ്നം കാരണം ഡിഫന്‍ഡര്‍ റൂബന്‍ ഡയസ് പുറത്തിരിക്കേണ്ടി വന്നത് സിറ്റിക്ക് മറ്റൊരു തിരിച്ചടിയായിരുന്നു. അദ്ദേഹം നാലാഴ്ച വരെ പുറത്തിരിക്കും. 16-ാം മിനിറ്റില്‍ ജോണ്‍ ഡുറന്‍ ആണ് ആദ്യം സ്‌കോര്‍ ചെയ്തത്. 65-ാം മിനിറ്റില്‍ മുന്‍ സിറ്റി താരം മോര്‍ഗന്‍ റോജേഴ്സ് ഗോള്‍ നേടി ലീഡ് ഉയര്‍ത്തി. ഇഞ്ചുറി ടൈമില്‍ ഫില്‍ ഫോഡന്‍ ആണ് സിറ്റിയുടെ ആശ്വാസ ഗോള്‍ നേടിയത്.



whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News