ദേശീയ പതാക ഉപയോഗിച്ച് ചിക്കന്‍ വൃത്തിയാക്കി; യുവാവ് അറസ്റ്റില്‍; വീഡിയോ വൈറല്‍

ഇന്ത്യയുടെ ദേശീയ പതാക ഉപയോഗിച്ച് ചിക്കന്‍ വൃത്തിയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായും വെള്ളിയാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചതായും പൊലീസ് അറിയിച്ചു.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ നടപടി ദേശീയ പതാകയെ അപമാനിക്കുന്നതാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കേസെടുത്തത്.

കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയിലെ സില്‍വാസയിലാണ് സംഭവം. ജോലി ചെയ്തിരുന്ന കോഴിക്കടയില്‍ കോഴി വൃത്തിയാക്കുന്ന തുണിയായാണ് ഇയാള്‍ ദേശീയ പതാക ഉപയോഗിച്ചത്.

പൊതുസ്ഥലത്തോ മറ്റെവിടെയെങ്കിലുമോ ദേശീയ പതാക കത്തിക്കുക, വികൃതമാക്കുക, നശിപ്പിക്കുക, ചവിട്ടുക തുടങ്ങിയ കൃത്യങ്ങള്‍ ചെയ്താല്‍ കേസെടുക്കുമെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മൂന്ന് വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാമെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News