നാടിനെ നടുക്കി കൂട്ടക്കൊല; മൂന്ന് മക്കളേയും ഭാര്യയേയും അമ്മയേയും വെടിവെച്ച് കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

CRIME

അമ്മയെയും ഭാര്യയെയും മൂന്ന് മക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള സീതാപൂരിലെ രാംപൂര്‍ മഥുരയിലെ പാല്‍ഹാപൂര്‍ ഗ്രാമത്തിലായിരുന്നു സംഭവം.

മയക്കുമരുന്നിനടിമയും മദ്യപാനിയുമായ അനുരാഗ് സിംഗ് (42) പല്ഹാപൂരിലെ വീട്ടില്‍ വച്ച് ജീവനൊടുക്കുന്നതിന് മുമ്പാണ് തന്റെ കുടുംബത്തെ മുഴുവന്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

Also Read : കരമന അഖിൽ വധക്കേസ്: കൊലപാതകം ആസൂത്രിതം; പ്രതികൾ അനന്ദു വധക്കേസുമായി ബന്ധമുള്ളവർ

45 കാരനായ അനുരാഗ് സിംഗ് മാനസിക അസുഖമുള്ളയാളാണെന്നും ഇതാകും സംഭവത്തിലേക്ക് നയിച്ചതെന്നും സീതാപൂര്‍ പോലീസ് സൂപ്രണ്ട് ചക്രേഷ് മിശ്ര പറഞ്ഞു, ”ഞങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിക്കുന്നു, മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു,” അദ്ദേഹം പറഞ്ഞു.

സിംഗ് തന്റെ അമ്മ സാവിത്രി സിംഗ് (62), ഭാര്യ പ്രിയങ്ക (40), മകളായ ആസ്വി (12), അര്‍ണ (8), മകന്‍ അദ്വിക് (4) എന്നിവരെയാണ് വെടിവച്ചുകൊന്നത്. ലഹരിക്കടിമയായ യുവാവിനെ ലഹരിമുക്ത കേന്ദ്രത്തില്‍ ആക്കണമെന്ന് പറഞ്ഞ് കുടുംബം പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News