ലോകകപ്പിൽ ഇന്ത്യ തോറ്റതിൽ നിരാശ; യുവാവ് ആത്മഹത്യ ചെയ്തു

SUICIDE

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ബാങ്കുര ജില്ലയിലാണ് സംഭവം. രാഹുൽ ലോഹർ എന്ന 23 കാരനാണ് ആത്മഹത്യ ചെയ്തത്. വസ്ത്ര സ്ഥാപനത്തിൽ ജീവനക്കാരനായ രാഹുൽ മത്സരം കാണുന്നതിനായി ഞായറാഴ്ച അവധി എടുത്തിരുന്നു.

ALSO READ: യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത് ഭീകര പ്രവര്‍ത്തനം; ഇ പി ജയരാജന്‍

എന്നാൽ മത്സരത്തിൽ ഇന്ത്യ തോറ്റതിന് പിന്നാലെ ഇയാൾ മുറിക്കുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് സഹോദരീ ഭർത്താവ് ഉത്തം സുർ പറഞ്ഞു. മറ്റൊരു പ്രശ്ങ്ങളും രാഹുലിന് ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

ALSO READ: മുത്തശ്ശിക്കഥ കേട്ടിരുന്ന ആ കൊച്ച് പെൺകുട്ടി ഇന്ന് ലോകം അറിയുന്നയാൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News