ഭാര്യ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് 39കാരൻ ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ ബോട്ടാദ് ജില്ലയിലാണ് സംഭവം. ‘താനുമായി നിരന്തരം വഴക്കിടുന്ന അവളെ ഒരു പാഠം പഠിപ്പിക്കണം’ എന്ന് പറയുന്ന വീഡിയോ ചിത്രീകരിച്ച് ഫോണിൽ സൂക്ഷിച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.
ഡിസംബർ മുപ്പതിനാണ് സുരേഷ് സതാദ്യയെ സാമ്രാലയിലെ വീട്ടിലെ മുറിക്കുള്ളിലെ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നാലെ ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് കുടുംബാംഗങ്ങൾ ആത്മഹത്യയുടെ കാരണം പറയുന്ന വീഡിയോ കണ്ടെത്തിയത്. പിന്നാലെ ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.’
സുരേ്ഷിൻ്റെ അച്ഛനാണ് പൊലീസിൽ പരാതി നൽകിയത്. തൻ്റെ മകനെ ഭാര്യ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നുവെന്നും ഇരുവരും തമ്മിൽ നിരന്തരം വഴക്ക് ഉണ്ടാകുമായിരുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. പിണങ്ങിപ്പോയ ഭാര്യ സത്യാബെനിനെ വിളിക്കാൻ അവരുടെ വീട്ടിൽ സുരേഷ് പോയിരുന്നുവെന്നും എന്നാൽ തിരികെ വീട്ടിലേക്ക് വരാൻ അവർ വിസമ്മതിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്.
സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് സുരേഷിൻ്റെ ഭാര്യ ജയാബെനിനെതിരെ കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 108 വകുപ്പ് അടക്കം ചുമത്തിയാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here