കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചു കൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു

SUICIDE

കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചു കൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു.പൊന്നാനി മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28)ആണ് മരിച്ചത്.

ALSO READ; ബലാത്സംഗക്കേസിൽ യൂട്യൂബർ അറസ്റ്റിൽ

കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള കുറ്റികാടിനുള്ളിലെ മരക്കൊമ്പിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിന് മുൻപ് രതീഷ് സുഹൃത്തിന് സ്ഥലം ഗൂഗിൾ മാപ്പ് വഴി അയച്ചു കൊടുത്തിരുന്നു. മൃതദേഹം കുറ്റിപ്പുറം ഗവണ്മെന്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News