തിരുവനന്തപുരം നെടുമങ്ങാട് 52കാരൻ ജീവനൊടുക്കി

SUICIDE

തിരുവനന്തപുരം നെടുമങ്ങാട് വീണ്ടും ആത്മഹത്യ. പൂവത്തൂർ സ്വദേശി എം. ശങ്കർ (52) ആണ് വീടിന് പുറത്ത് പ്ലാവിന് മുകളിൽ തൂങ്ങി മരിച്ചത്. സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. പ്ലാവിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News