കോടതി വിധി എതിരായി; ഭാര്യയെ മകളുടെ മുന്നിലിട്ട് വെടിവച്ച് കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു, സംഭവം അമേരിക്കയിൽ

സമൂഹമാധ്യമ ഇൻ‌ഫ്ളുവൻസറെ മകളുടെ മുന്നിലിട്ട് കൊന്നതിനു ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. അമേരിക്കയിലെ ഹവായിയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. തെരേസ ചച്ചൂല എന്ന യുവതിയെ ഭര്‍ത്താവ് തലയ്ക്ക് വെടിവച്ച് കൊല്ലുകയായിരുന്നു. തന്റെ അച്ഛനാണ് അമ്മയെ വെടിവച്ചതെന്ന് എട്ടുവയസുള്ള മകൾ പൊലീസിനോട് പറഞ്ഞു.

ALSO READ: പ്രതിഷേധം രൂക്ഷം; ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കായിക ലോകം

പേള്‍റിഡ്ജ് സെന്ററിലെ പാര്‍ക്കിങ് ഏരിയയില്‍ വച്ചാണ് തെരേസയെ ഭര്‍ത്താവ് ജാസണ്‍ വെടിവച്ചു കൊന്നത്. സംഭവം നടന്നശേഷം ഇയാൾ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു. കുറെ നാളുകളായി ഇവർ അകന്നു കഴിയുകയായിരുന്നു. ഭര്‍ത്താവില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് തെരേസ നല്‍കിയ ഹര്‍ജിയില്‍ കോടതി കഴിഞ്ഞ ദിവസം അനുകൂല വിധി പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെ ജാസണ്‍ ഭാര്യയെ വെടിവച്ചു കൊന്നു. പിന്നീട് സ്വയം വെടിവയ്ക്കുകയായിരുന്നു.

ALSO READ: ദില്ലിയിൽ ഇസ്രയേൽ എംബസിക്ക് സമീപത്തുനടന്ന സ്ഫോടനം; അന്വേഷണം ഊർജിതമാക്കി പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News