സുഹൃത്ത് നൽകിയ ബീഫിൽ എലിവിഷം; യുവാവ് ഗുരുതരാവസ്ഥയിൽ

beefdryfry

കോഴിക്കോട് വടകരയിൽ എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ. സംഭവത്തിൽ സുഹൃത്തിനെതിരെ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് (44) ൻ്റെ പരാതിയിലാണ് ഇയാളുടെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷ് (45) നെതിരെ കേസെടുത്തത്. വടകര പൊലീസാണ് കേസെടുത്തിരിക്കുന്നത്.

Also read: ലൈംഗികാതിക്രമ പരാതി; കൊച്ചിയിലെ രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി

സുഹൃത്തുക്കളായ ഇരുവരും ചേർന്ന് തിങ്കളാഴ്ച രാത്രിയിൽ മദ്യപിച്ചിരുന്നു. മദ്യപിക്കുന്ന സമയത്ത് മഹേഷ് കൊണ്ട് വന്ന ബീഫ് നിധീഷ് കഴിച്ചിരുന്നു. മഹേഷ് നിധീഷിനോട് ബീഫിൽ എലിവിഷം ചേർത്തതായി പറഞ്ഞിരുന്നെങ്കിലും തമാശയാണ് എന്ന് കരുതി കഴിക്കുകയായിരുന്നു.

അടുത്ത ദിവസം രാവിലെ വയറുവേദനയും മറ്റ് അസ്വസ്ഥതകളുമായി നിധീഷ് ഓർക്കാട്ടേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സതേടി. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also read: ഡിസിസി ട്രഷററുടെയും മകന്റെയും മരണം; ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കെ റഫീഖ്

അതേസമയം, കണ്ണൂരിൽ കെ എസ് ആർ ടി സി ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. സ്കൂട്ടർ മറിഞ്ഞ് താഴെ വീണ വിദ്യാർത്ഥിക്ക് മുകളിലൂടെയാണ് ബസ് കയറി അപകടം ഉണ്ടായത്. അപകടത്തിൽ കല്യാശ്ശേരി പോളിടെക്നിക് വിദ്യാർത്ഥി ആകാശ്‌ പി ആണ് മരിച്ചത്. കണ്ണൂർ ചേലേരി സ്വദേശിയാണ് മരിച്ച ആകാശ്‌. പാപ്പിനിശ്ശേരിയിൽ വെച്ച് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News