യുവാവിനെ കുത്തിയശേഷം ആശുപത്രിയിലേക്ക് ഓടിക്കയറി പരിഭ്രാന്തി സൃഷ്ടിച്ചു, പ്രതി പിടിയിൽ

കാസർക്കോട് നഗരത്തിൽ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ചയാൾ ജനറൽ ആശുപത്രിയിലേക്ക് ഓടിക്കയറി പരിഭ്രാന്തി സൃഷ്ടിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് നഗരത്തിൽ വാക് തർക്കത്തിനിടെ പൊവ്വാൽ സ്വദേശി ഫാറൂഖ് യുവാവിനെ കുത്തിപ്പരുക്കേൽപിച്ചത്. പൊലീസ് വിവരമറിഞ്ഞെത്തിയപ്പോൾ ഇയാൾ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു. പൊലീസ് പിന്തുടർന്നു.

ഇതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് ചാടി ജനറൽ ആശുപത്രിയിലേക്ക് ഓടിക്കയറുകയായിരുന്നു. ലഹരി ഉപയോഗത്തെ തുടർന്ന് മാനസിക വിഭ്രാന്തിയിലായ ഇയാളെ നേരത്തെ പൊലീസ് ഇടപെട്ട് കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ നിന്നും തിരിച്ചെത്തിയ ശേഷമാണ് യുവാവിനെ ആക്രമിച്ചത്. ആശുപത്രി വളപ്പിൽ ഓടിക്കയറി ഇയാൾ ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. പൊലീസ് സമയോചിതമായി ഇടപെട്ടാണ് കീഴടക്കിയത്. കുത്തേറ്റ യുവാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration