നെടുങ്കണ്ടത്ത് യുവാക്കൾ തമ്മിൽ സംഘർഷം; ഒരാൾക്ക് മാരകമായി വെട്ടേറ്റു

നെടുങ്കണ്ടം തൂക്കുപാലത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. ബാലഗ്രാം കണ്ണാട്ടുശേരിൽ ഓട്ടോറിക്ഷ ഡ്രൈവറായ ഹരിക്കാണ് സംഘർഷത്തിൽ വെട്ടേറ്റത്. തൂക്കുപാലം ടൗണിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.

also read- സൗദി പൗരന്‍ ഇന്ത്യക്കാരിയെ രഹസ്യവിവാഹം ചെയ്തു ; ഹൃദയസ്പർശിയായ ഇരു കുടുംബത്തിന്റെയും കണ്ടുമുട്ടൽ

രാവിലെ കുട്ടികളെ സ്‌കൂളില്‍ കൊണ്ടാക്കിയ ശേഷം തിരികെ വരുമ്പോള്‍ ബാലഗ്രാം സ്വദേശിയായ കടുക്കന്‍ സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷ് ഓട്ടോ തടയുകയും ഹരിയുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് സന്തോഷ് കൈയില്‍ കരുതിയിരുന്ന വാക്കത്തികൊണ്ട് ഹരിയെ വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഹരിയുടെ കൈയ്ക്ക് മൂന്ന് വെട്ടേറ്റു. വെട്ടേറ്റ് നിലത്ത് വീണ ഹരിയെ നാട്ടുകാര്‍ ചേര്‍ന്നാണ് തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ സന്തോഷ് കാറില്‍ കയറി രക്ഷപ്പെട്ടു. സന്തോഷ് ക്രിമിനല്‍ കേസ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

also read- ഓണാഘോഷത്തിനിടെ കോളേജിന്റെ മതില്‍ ഇടിഞ്ഞു വീണു; വാദ്യമേള സംഘക്കാർക്ക് പരുക്കേറ്റു

മുൻവൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരുമാസം മുമ്പും ഹരിയും സന്തോഷും ബാലഗ്രാം ടൗണിൽ വെച്ച് വഴക്കുണ്ടായതായി നാട്ടുകാർ പറഞ്ഞു . നെടുങ്കണ്ടം പൊലീസ് സംഭവത്തിൽ മേൽനടപടികൾ സ്വീകരിച്ചു. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News